റിയോ ഡി ജനെയ്റോ: ലോക കായിക മാമാങ്കമായ ഒളിമ്പിക്സിന് നാളെ (ആഗസ്റ്റ് 5) തുടക്കമാകും. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ഉദ്ഘാടനം നടക്കുന്നത്.
ബ്രസീലിയന്‍ സിനിമാ സംവിധായകന്‍ ഫെര്‍ണാണ്ടോ മീറെല്‍സാണ് ഉദ്ഘാടന ചടങ്ങുകളുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍. ഉദ്ഘാടന ചടങ്ങുകള്‍ക്ക് സാക്ഷിയായി എഴുപതിനായിരത്തോളം കാണികള്‍ സ്റ്റേഡിത്തിലുണ്ടാകും.












