അഹമ്മദാബാദ്: പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കും. ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ച സാഹചര്യത്തിലാണ് ബിജെപി നേതൃത്വം പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. ആരോഗ്യമന്ത്രി നിതിന്‍ പട്ടേലിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. നിതിന്‍ പട്ടേലിനെ കൂടാതെ കേന്ദ്രമന്ത്രി പുരുഷോത്തം രുപാല, നിയമസഭ സ്പീക്കറും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളുമായ ഗണ്‍പത് വാസവ എന്നിവരും പരിഗണനയിലുണ്ട്.
ഗുജറാത്തിലെ ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് നടക്കും. ഈ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷനും ഗതാഗത മന്ത്രിയുമായ വിജയ് രുപാനി അറിയിച്ചു.
Discussion about this post