കൊക്രജാര്‍: അസമില്‍ തീവ്രവാദി ആക്രമണത്തില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടു. കൊക്രജാറില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ തിനാലി മാര്‍ക്കറ്റിനുള്ളില്‍ രാവിലെ 11.30-ഓടെ സൈനികവേഷത്തിലെത്തിയ നാലംഗ തീവ്രവാദി സംഘം ഗ്രനേഡുകള്‍ എറിഞ്ഞ ശേഷം വെടിവെപ്പ് നടത്തുകയായിരുന്നു.
വലിയ തിരക്കായിരുന്നു ഈ സമയം മാര്‍ക്കറ്റില്‍. ആക്രമണത്തില്‍ പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരതരമാണ്. തീവ്രവാദികള്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.
മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷവും പരിക്കേറ്റവര്‍ക്ക് ഒരോ ലക്ഷം രൂപ വീതവും അസം സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post