പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെ പമ്പയിലെ ആശുപത്രിയില്‍ ടെലിമെഡിസിന്‍ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഢ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.ജി.സുനില്‍കുമാര്‍, ഡി.എം.ഒ ഡോ.ഗ്രേസി ഇത്താക്ക് എന്നിവരുമായി ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ സംസാരിച്ചാണ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്.
ശബരിമല മലകയറുമ്പോള്‍ ഹൃദയാഘാതമോ മറ്റ് അത്യാഹിതമോ ഉണ്ടാകുന്നവരെ പമ്പ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്ക് പോണ്ടിച്ചേരി ജിപ്‌മെര്‍, ചണ്ഡിഗഢിലെ പി.ജെ.ഐ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുമായി ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ രോഗവിവരം ചര്‍ച്ച ചെയ്യാനും നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും സാധിക്കും. ഇതുമൂലം ഭൂരിഭാഗം രോഗികളേയും പമ്പയില്‍ തന്നെ ചികിത്സിക്കാനും മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലേക്ക് അയയ്ക്കുന്നതു മൂലമുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാനും സാധിക്കും.
ഡെപ്യുട്ടി ഡി.എം.ഒയും ശബരിമല നോഡല്‍ ഓഫീസറുമായ ഡോ.എല്‍.അനിതകുമാരി, ഡപ്യുട്ടി നോഡല്‍ ഓഫീസര്‍ ഡോ.ദേവ്കിരണ്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍, മാസ്മീഡിയ ഓഫീസര്‍ ആര്‍.അനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ മാസ്മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍, ആരോഗ്യകേരളം എന്‍ജിനിയര്‍ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു
Discussion about this post