കൊച്ചി: കെ. എം. മാണി മുന്നണി വിട്ടത് യുഡിഎഫിന്റെ ഗതികേടാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മാണി യുഡിഎഫ് വിട്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മാണി യുഡിഎഫ് വിട്ടുപോയതിനെപ്പറ്റി ഒരഭിപ്രായ പ്രകടനവും നടത്തുന്നില്ല. എല്‍ഡിഎഫിലെ സ്ഥിതിയും ഒട്ടും ആശാവഹമല്ല. സിപിഎമ്മും സിപിഐയും നല്ല നിലയിലാണോ മുന്നോട്ടു പോകുന്നതെന്നും കുമ്മനം ചോദിച്ചു. അവിടെയും പൊട്ടിത്തെറിക്കുള്ള സാഹചര്യമാണുള്ളത്. ബിജെപി ആരെയും പോയി ക്ഷണിച്ചിട്ടില്ല. വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്.
കേരളത്തില്‍ ഒരു നയവും കേന്ദ്രത്തില്‍ മറ്റൊരു നയവും എന്ന നിലപാടാണ് മാണി കൈക്കൊള്ളുന്നത്. മാണിയെ എന്‍ഡിഎയിലേക്കു ക്ഷണിക്കുമോ എന്ന ചോദ്യത്തിന്, അങ്ങോട്ടു ചെന്ന് ആരെയും ക്ഷണിക്കുന്ന പ്രശ്‌നമില്ലെന്നു കുമ്മനം മറുപടി നല്‍കി. എന്‍ഡിഎയിലേക്കു വരുന്നുണ്ടോ എന്നു മാണി വ്യക്തമാക്കിയാല്‍ അപ്പോള്‍ അഭിപ്രായം പറയമെന്നും കുമ്മനം വ്യക്തമാക്കി.
Discussion about this post