തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കാന്‍ ബിജെപി തിരംഗാ യാത്ര നടത്തും.ആഗസ്റ്റ് 9 മുതല്‍ 23 വരെയാണ് പരിപാടി. പ്രധാനമന്ത്രി മുതല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വരെ അവരവരുടെ മണ്ഡലങ്ങളില്‍ ഈ ദിവസങ്ങളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും. അഖിലേന്ത്യാ അദ്ധ്യക്ഷന്‍ വരെയുള്ള എല്ലാ പാര്‍ട്ടി അംഗങ്ങളും വിവിധ പരിപാടികളില്‍ പങ്കെടുക്കും. രണ്ട് കേന്ദ്രമന്ത്രിമാരാണ് സംസ്ഥാനത്തെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആഗസ്റ്റ് 9 ന് രാവിലെ ബൂത്ത് തലങ്ങളില്‍ പ്രഭാത ഭേരിയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് വൈകിട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിയോജക മണ്ഡല തലത്തില്‍ ദീപ പ്രയാണം ഉണ്ടായിരിക്കും.
ആഗസ്റ്റ് 18 ന് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ രക്ഷാബന്ധന്‍ നടത്തും.ആഗസ്റ്റ് 1523 വരെയുള്ള ദിവസങ്ങളില്‍ നിയോജക മണ്ഡല തലത്തില്‍ ദേശീയ പതാകയുമായി ബൈക്ക് റാലി യുവമോര്‍ച്ച സംഘടിപ്പിക്കും. ആഗസ്റ്റ് 15 ന് എല്ലാ പ്രവര്‍ത്തകരും കൈത്തറി വസ്ത്രം ധരിക്കും. കൈത്തറി വസ്ത്രധാരണത്തെ പ്രോത്സാഹിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ വഴി ക്യാംപയന്‍ സംഘടിപ്പിക്കും.
Discussion about this post