തിരുവനന്തപുരം: മൂന്ന് എഡിജിപിമാര്‍ക്ക് സര്‍ക്കാര്‍ പുതിയ ചുമതലകള്‍ നല്‍കി. എ.ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട് ചുമതലകള്‍ ഒന്നും ലഭിക്കാതിരുന്ന എന്‍.ശങ്കര്‍ റെഡ്ഡിക്ക് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ചുമതല ലഭിച്ചു. രാജേഷ് ദിവാന് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഭരണവിഭാഗത്തിന്റെ ചുമതലയും സര്‍ക്കാര്‍ നല്‍കി. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കി.
Discussion about this post