ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുളിനെ (47) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഒമ്പത് മണിയോടെ ഔദ്യോഗിക വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥാനം സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മുഖ്യമന്ത്രി നഷ്ടപ്പെട്ടെങ്കിലും ഇദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല.
നാഥനായിരുന്ന കലിഖോ പുളിനെ മുന്‍ മുഖ്യമന്ത്രിയായ ഗെഗാങ് അപാങ് ആണ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വന്ന ഇദ്ദേഹം ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ എം.എല്‍.എ ആയി. 2016 ഫിബ്രവരി 16 ന് മുഖ്യമന്ത്രി പദത്തിലെത്തി. നാലരമാസം അദ്ദേഹം അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു.
Discussion about this post