തിരുവനന്തപുരം: ഹൈക്കോടതിയിലെ, തൊഴില്‍വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ കാര്യക്ഷമമായി നടത്തുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. സെക്രട്ടറിയേറ്റില്‍ വിളിച്ചുചേര്‍ത്ത, തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോണസ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഓണത്തിനു മുന്‍പ് തന്നെ പരിഹരിക്കണമെന്നും തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ശക്തിപ്പെടുത്തണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വകുപ്പിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ അടിയന്തിരമായി നികത്തും. വകുപ്പിന്റെ പുന:സംഘടന സംബന്ധിച്ച, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ പഠന റിപ്പോര്‍ട്ടിലെ പ്രായോഗിക വശങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ലേബര്‍ കമ്മീഷണര്‍ കെ.ബിജു, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ ഡോ.ജി.എല്‍.മുരളീധരന്‍, എ.അലക്‌സാണ്ടര്‍, റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post