തിരുവനന്തപുരം: നെല്ലുല്പാദന മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗായി 2016 ഓണം മുതല്‍ 2017 ഓണം വരെയുളള കാലയളവ് കേരളത്തില്‍ നെല്‍ വര്‍ഷമായി ആചരിക്കുവാന്‍ തീരുമാനിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. 2017 ഓണക്കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക്, സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിച്ച് അരി നല്‍കുക എന്ന ലക്ഷ്യത്തോടെ, ഓരോ ജില്ലയിലും നെല്‍കൃഷി മേഖലയില്‍ 100 പ്രവര്‍ത്തനങ്ങള്‍ വീതം തുടങ്ങുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
സ്‌കൂള്‍ ക്ലബ്ബുകള്‍, യുവജന ക്ലബ്ബുകള്‍, സര്‍ക്കാരിത സംഘടനകള്‍, പഞ്ചായത്തുകള്‍, അസോസിയേഷനുകള്‍, വനിതാ ഗ്രൂപ്പുകള്‍, പാടശേഖര സമിതികള്‍, സ്വാശ്രയ സംഘങ്ങള്‍ മുഖേന നിലവിലെ നെല്‍കൃഷിയിടങ്ങള്‍ പരിരക്ഷിക്കുന്നതിനും, വാണിജ്യപരമായും വീടുകളോടനുബന്ധിച്ചും നഗരങ്ങളിലും നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി അധികോത്പാദനം സാധ്യമാക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
Discussion about this post