തിരുവനന്തപുരം: ഭവന സമുന്നതി പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ അഗ്രഹാരങ്ങളില്‍ നിന്ന് ഭവന പുനരുദ്ധാരണത്തിനായി തിരഞ്ഞെടുക്കപ്പെട്ട 39 ഗുണഭോക്താക്കള്‍ക്കുളള ധനസഹായ വിതരണം ആഗസ്റ്റ് 16 ന് വൈകുന്നേരം 3.30 ന് ന്യൂ കല്പാത്തി മഹാഗണപതി കല്യാണ മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും.
ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.ബി രാജേഷ്, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post