ആലപ്പുഴ: കാരിച്ചാല്‍ ചുണ്ടന്‍ നെഹ്‌റുട്രോഫി ജലമേളയില്‍ ജേതാക്കളായി. പതിനാലാം തവണയാണ് കാരിച്ചാല്‍ നെഹ്‌റുട്രോഫിയില്‍ മുത്തമിടുന്നത്. കുമരകം വേമ്പനാട് ബോട്ട് ക്ലബാണ് കാരിച്ചാല്‍ ചുണ്ടന്‍ തുഴഞ്ഞത്. എതിരാളികളെ തുഴപ്പാടുകള്‍ക്ക് പിന്നിലാക്കിയാണ് കുമരകം ഒന്നാമതായി തുഴഞ്ഞെത്തിയത്. ഗബ്രിയേല്‍ ചുണ്ടനാണ് രണ്ടാം സ്ഥാനം. യുബിസി കൈനകരിയാണ് ഗബ്രിയേല്‍ ചുണ്ടന്‍ തുഴഞ്ഞത്. നാല് മിനിറ്റ് 22 സെക്കന്‍ഡിലാണ് കാരിച്ചാല്‍ മത്സരം പൂര്‍ത്തിയാക്കിയത്.













