ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി കാഷ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് ഇന്ത്യയുടെ മറുപടി. കാഷ്മീര്‍ കാര്യം ചര്‍ച്ച ചെയ്യാന്‍ പാക് വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരിയുടെ ക്ഷണത്തിനു വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് ഇത്തരത്തില്‍ മറുപടി നല്കിയത്.
ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനത്തെപ്പറ്റിയാണ് ചര്‍ച്ച ചെയ്യേണ്ടത്. ജമ്മു കാഷ്മീരിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്നും ജയശങ്കര്‍ പറഞ്ഞു.
Discussion about this post