പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വ്യാഴാഴ്ച പമ്പയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല അവലോകനയോഗത്തില്‍ താന്‍ അഭിപ്രായം പറഞ്ഞത് രാഷ്ട്രീയക്കാരന്‍ എന്ന നിലയിലല്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല അയ്യപ്പദര്‍ശനവുമായി ബന്ധപ്പെട്ടു വിവാദ തീരുമാനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിലപാട് സ്വീകരിച്ചത്. ഉന്നതതല അവലോകനയോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച ചില നിര്‍ദേശങ്ങളെ പാടെ തള്ളിക്കൊണ്ടാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തന്റെ നിലപാടു വ്യക്തമാക്കിയത്. ശബരിമലയില്‍ വിഐപി ദര്‍ശനം ഒഴിവാക്കണമെന്നും പകരം ദര്‍ശനത്തിനു പാസ് ഏര്‍പ്പെടുത്താമെന്നുമുള്ള പിണറായി വിജയന്റെ നിര്‍ദേശവും എല്ലാദിവസവും നട തുറന്നിരിക്കുന്നത് പരിഗണിക്കണമെന്ന അഭിപ്രായവുമാണ് പ്രസിഡന്റിനെ ഏറെ ചൊടിപ്പിച്ചത്. 95 ശതമാനം നിര്‍ദേശങ്ങളെയും സ്വാഗതം ചെയ്യുകയും അ്ഞ്ചു ശതമാനത്തില്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പ്രയാര്‍ പ്രതികരിച്ചത്.
കാശുള്ളവര്‍ക്കു മാത്രം ദര്‍ശനം നല്‍കുന്ന പാസ് സമ്പ്രദായത്തെ പ്രസിഡന്റ് പൂര്‍ണമായി എതിര്‍ത്തു. എല്ലാദിവസവും നട തുറക്കണമെന്ന അഭിപ്രായം ശബരിമലയിലെ ആചാരവും വിശ്വാസവുമായി ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. റോപ് വേയില്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ആളെ എത്തിക്കണമെന്ന നിര്‍ദേശവും പ്രസിഡന്റ് തള്ളുകയും ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദം എടുത്തിടുകയും ചെയ്തതോടെ യോഗത്തില്‍ മുഖ്യമന്ത്രിയും പ്രസിഡന്റിനെതിരെ തിരിയുകയായിരുന്നു. ഗോപാലകൃഷ്ണന്‍ രാഷ്ട്രീയം പറയുന്നുവെന്നും പ്രസിഡന്റിന്റെ കാലാവധി മൂന്നുവര്‍ഷമാണെന്ന് ഓര്‍ക്കണമെന്നുമുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായി. ഇതിനു പ്രതികരണമായിട്ടാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി ആകാമെന്ന അഭിപ്രായം പ്രയാര്‍ പറഞ്ഞത്. താനൊരു ഭക്തനാണെന്നും തീര്‍ഥാടകരുടെ താല്‍പ്പര്യത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി ശബരിമല ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ആചാരവും അനുഷ്ഠാനവും സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
Discussion about this post