തിരുവനന്തപുരം: വിദേശകാര്യ മന്ത്രാലയം വഴി സൗദി അറേബ്യയില്‍നിന്ന് ന്യൂഡല്‍ഹിയിലെത്തുന്ന തൊഴിലാളികളില്‍ മലയാളികളുണ്ടെങ്കില്‍, അവര്‍ക്ക് ന്യൂദല്‍ഹി മുതല്‍ കേരളം വരെയുള്ള വിമാനയാത്ര ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇന്ന് (ആഗസ്റ്റ് 20) വെളുപ്പിന് സൗദിയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് ന്യൂദല്‍ഹിയില്‍ തിരിച്ചെത്തിയവരില്‍ മലയാളികള്‍ ആരുമില്ലെന്നാണ് വിദേശമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ദല്‍ഹിയില്‍ എത്തുന്ന മലയാളി തൊഴിലാളികള്‍ക്ക് കേരളത്തിലേക്ക് യാത്രക്ക് മുമ്പ് കേരള ഹൗസില്‍ ഭക്ഷണവും താമസവുമുള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും.
Discussion about this post