കൊച്ചി: സംസ്ഥാന വ്യാപകമായി ആഗസ്ത് 30ന് സ്വകാര്യ ബസ് പണിമുടക്ക്. നികുതി നിരക്കുകള്‍ വര്‍ധിപ്പിച്ചതു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ മാറ്റം നികുതിയില്‍ 15 മുതല്‍ 72 ശതമാനം വരെ വര്‍ധനവുണ്ടാക്കുമെന്ന് സ്വകാര്യ ബസ്സുടമകള്‍ പറയുന്നു. 23ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി സ്വകാര്യ ബസ്സുടമകള്‍ ചര്‍ച്ച നടത്തുന്നുണ്ട്.












