ബ്രിസ്‌ബേന്‍ : വടക്കന്‍ ക്വീന്‍സ് ലാന്‍ഡിന്റെ വടക്കന്‍ ഭാഗങ്ങളില്‍ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ബോവനു സമീപം 70 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അക്ഷരാര്‍ഥത്തില്‍ ക്വീന്‍സ് ലാന്‍ഡിനെ പിടിച്ചുകുലുക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
ക്വീന്‍സ് ലാന്‍ഡില്‍ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും തീവ്രതയേറിയ ഭൂചലനമുണ്ടാകുന്നത്. അല്‍പ്പസമയത്തിനുശേഷം തീവ്രത കുറഞ്ഞ തുടര്‍ചലനങ്ങളുമുണ്ടായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭൂചലനത്തിന്റെ പ്രഭവസ്ഥാനം കടലിലായതിനാല്‍ സുനാമിക്കുള്ള സാധ്യതയുണ്ടെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ സുനാമിക്കുള്ള സാധ്യതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച രാവിലെയും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച അനുഭവപ്പെട്ട ഭൂചലനത്തിന്റെ തീവ്രത 4.4 ആയിരുന്നു.
Discussion about this post