കൊല്ലം: ജില്ലയിലെ കശുവണ്ടി തൊഴിലാളികളുടെ ആരോഗ്യപരിരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി തൊഴില്‍ജന്യരോഗങ്ങള്‍ കണ്ടെത്താന്‍ ഫാക്ടറികളില്‍ സംവിധാനമൊരുക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കശുവണ്ടി ഫാക്ടറികളുടെ നവീകരണത്തിനും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ വര്‍ധിച്ച പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം ആശ്രാമത്ത് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ നവീകരിച്ച ഇന്‍ഡസ്ട്രിയല്‍ ഹൈജീന്‍ ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ തൊഴില്‍ ശാലകളില്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തി തൊഴില്‍ജന്യരോഗങ്ങള്‍ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തും. കൂടാതെ രോഗങ്ങള്‍ പിടിപെടാതിരിക്കാനുള്ള മുന്‍കരുതലും ബോധവത്ക്കരണവും നടത്തും. ആരോഗ്യകരമായ തൊഴില്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
എം മുകേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. മേയര്‍ വി രാജേന്ദ്രബാബു, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി പ്രമോദ്, ജോയിന്റ് ഡയറക്ടര്‍ ഡോ റൂബന്‍ സി സിറില്‍, കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് കെ പി രാമചന്ദ്രന്‍, കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post