ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി മേനക ഗാന്ധി രംഗത്ത്. വിഷയത്തില്‍ തന്നെ ഭീകരയാക്കി രക്ഷപെടാനാണ് കേരളം ശ്രമിക്കുന്നത്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നത് നിയമലംഘനം തന്നെയാണ്. നായ്ക്കളെ കൊല്ലുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നതെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്നും അവര്‍ വിമര്‍ശിച്ചു.
തിരുവനന്തപുരത്ത് തെരുവ് നായക്കൂട്ടത്തിന്റെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. മാംസം കൊണ്ടുപോയതുകൊണ്ടാണ് വൃദ്ധയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മേനക ഗാന്ധി വ്യക്തമാക്കി.
Discussion about this post