തിരുവനന്തപുരം: തിരുവനന്തപുരം – മംഗലാപുരം എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി അടിയന്തര സര്‍വീസ് നടത്തി. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ആലുവ, അങ്കമാലി, ചാലക്കുടി, ഡിപ്പോകളില്‍ നിന്നും ട്രെയിന്‍ യാത്രക്കാര്‍ക്ക് ദീര്‍ഘദൂര യാത്രാ സൗകര്യം ലഭ്യമായ സമീപപ്രദേശങ്ങളിലേയ്ക്ക് എത്തുന്നതിലേക്കായി 43 ഷട്ടില്‍ സര്‍വ്വീസുകള്‍ ഞായറാഴ്ച പുലര്‍ച്ചെ 03.30ന് ആരംഭിച്ചു.
ട്രെയിനിലുണ്ടായിരുന്ന ആയിരത്തോളം യാത്രക്കാരെ സംഭവസ്ഥലത്തുനിന്നും മാറ്റി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ചേര്‍ത്തല യൂണിറ്റുകളില്‍ നിന്നും തൃശൂര്‍ ഭാഗത്തേയ്ക്ക് നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമൈ 16 എസി, നോണ്‍ എസി അഡീഷണല്‍ സര്‍വ്വീസുകളും യാത്രക്കാരുടെ യാത്രക്ലേശം പരിഹരിക്കുന്നതിനായി അയച്ചു. അങ്കമാലിക്കും തൃശൂരിനും ഇടയില്‍ അപകടമുണ്ടായ സമയം സര്‍വ്വീസ് നടത്തിയിരുന്ന 26 ബസുകള്‍ കറുകുറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തി ട്രെയിന്‍ യാത്രക്കാരെക്കൂടി കയറ്റി യാത്ര തുടരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട്, കാസര്‍ഗോഡ് മേഖലകളിലേയ്ക്ക് 32 അധിക സര്‍വീസുകള്‍ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് നടത്തി. തൃശൂര്‍ , ചാലക്കുടി, പുതുക്കാട്, പാലക്കാട്, എന്നീ യൂണിറ്റുകളില്‍ നിന്നും 42 സര്‍വീസുകളും എറണാകുളം, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, ഭാഗത്തേക്ക് അയച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായി വന്നാല്‍ സര്‍വീസ് നടത്തുന്നതിനായി 5 ബസുകള്‍വീതം സജ്ജീകരിച്ചു. ഇതുകൂടാതെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എല്ലാ യൂണിറ്റുകളില്‍ നിന്നും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കി.
Discussion about this post