ന്യൂഡല്‍ഹി: 2-ജി സ്‌പെക്ട്രം ഇടപാട് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ അറിയിച്ചു. 30 എം.പിമാര്‍ അടങ്ങുന്നതാണ് സമിതി. ഇതില്‍ 20 അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്നും 10 പേര്‍ രാജ്യസഭയില്‍ നിന്നുമാണ് ഉണ്ടാകുക.
വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം ബുധനാഴ്ച്ചയോടെ അന്തിമമായി സമിതി അംഗങ്ങളെ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌പെക്ട്രം ഇടപാട് മാത്രമാണ് സമിതിയുടെ പരിഗണനയില്‍ വരുകയെന്നും പവന്‍കുമാര്‍ ബന്‍സാല്‍ വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ലറ്റ് കുംഭകോണം, എസ്-ബാന്‍ഡ് അഴിമതി എന്നിവ കൂടി സമിതിയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Discussion about this post