ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ കടുത്ത നിലപാട് ആവര്‍ത്തിച്ച് ഇന്ത്യയും അമേരിക്കയും. ഡല്‍ഹിയില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയത്.
നല്ല ഭീകരവാദവും മോശം ഭീകരവാദവും ഇല്ലെന്ന് ജോണ്‍ കെറി പറഞ്ഞു. പഠാന്‍കോട്ട് ആക്രമണത്തിനും മുംബൈ ഭീകരാക്രമണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുളള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അമേരിക്ക എല്ലാ പിന്തുണയും നല്‍കുമെന്നും ജോണ്‍ കെറി പറഞ്ഞു.
ഭീകരവാദ ശൃംഖലകള്‍ നശിപ്പിക്കാനും ഭീകരവാദികളുടെ സുരക്ഷിത താവളങ്ങള്‍ ഇല്ലാതാക്കാനും പാകിസ്ഥാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഭീകരവാദത്തെ നേരിടുന്നതില്‍ ഒരിക്കലും രണ്ട് നിലപാട് സ്വീകരിക്കരുതെന്നും അത് ആപത്താണെന്നും പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ച് ഇരുവരും പറഞ്ഞു.
സൈബര്‍ സുരക്ഷയ്ക്കായി സംയുക്ത സംവിധാനം രൂപീകരിക്കാനും ഇരുവരും തമ്മിലുളള ചര്‍ച്ചയില്‍ തീരുമാനമായി. പഠാന്‍കോട്ട് ഭീകരവാദ ആക്രമണത്തില്‍ പങ്കുളളവര്‍ക്കെതിരേ നടപടി സ്വീകരിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. ചര്‍ച്ചയും ഭീകരവാദവും ഒരേരീതിയില്‍ പോകില്ലെന്നും അവര്‍ പറഞ്ഞു.
Discussion about this post