ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കായി ഓണ്‍ലൈനിലൂടെ 30വരെ അപേക്ഷിക്കാം. വിവിധ വകുപ്പുകളുടേതായി 19 സ്‌കോളര്‍ഷിപ്പുകളാണ് പോര്‍ട്ടല്‍ വഴി ലഭ്യമാക്കുന്നത്. സ്‌കോളര്‍ഷിപ്പു തുക ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൗണ്ടു വഴിയാണ് നല്‍കുന്നത്.
സ്‌കോളര്‍ഷിപ്പുകള്‍ക്കു അര്‍ഹതയുള്ള പ്ലസ്‌വണ്‍ മുതലുള്ള വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കുന്നതിനു മുമ്പായി ആധാര്‍ എടുത്ത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. ആധാര്‍ എടുക്കാത്തവര്‍ എന്റോള്‍മെന്റ് സൗകര്യമുള്ള അക്ഷയ കേന്ദ്രങ്ങളെ സമീപിച്ച് ആധാര്‍ എടുക്കുകയും ബാങ്ക് അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കുകയും ചെയ്യണം. 30നു മുമ്പായി വിദ്യാര്‍ഥികള്‍ ആധാര്‍ സീഡിംഗ് നടത്തി സ്‌കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കണം. വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ ഇത് ഉറപ്പു വരുത്തണമെന്ന് കളക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 9495632111.
Discussion about this post