തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി പത്ത് കാത്ത് ലാബുകള്‍ കൂടി അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കാത്ത് ലാബുകള്‍ ഉള്ള സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം പതിനാറാകും.
മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ കീഴില്‍ രണ്ടും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴില്‍ എട്ടും സ്ഥാപനങ്ങളിലാണ് പുതുതായി കാത്ത് ലാബുകള്‍ ആരംഭിക്കുന്നത്. നാല് മെഡിക്കല്‍ കോളേജുകളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മാത്രമാണ് കാത്ത് ലാബ് സൗകര്യം നിലവിലുള്ളത്.
എറണാകുളം മെഡിക്കല്‍ കോളേജ് കളമശേരി, കൊല്ലം മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, മലപ്പുറം ജില്ലാ ആശുപത്രി തിരൂര്‍, ജില്ലാ ആശുപത്രി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് എന്നീ പത്ത് ആശുപത്രികളിലാണ് കാത്ത് ലാബുകള്‍ അനുവദിച്ചത്.
Discussion about this post