ബെംഗളൂരു: കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ണാടകത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു. മാണ്ഡ്യ ജില്ലയില്‍ കര്‍ഷകര്‍ ഇന്ന് ബന്ദ് ആചരിച്ചു.
മാണ്ഡ്യയില്‍ ദേശീയപാതയില്‍ പ്രതിഷേധക്കാര്‍ കുത്തിയിരിപ്പ് നടത്തിയതിനാല്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. പ്രതിഷേധക്കാര്‍ ഒരു ബസ് കത്തിച്ചു.
കാവേരി നദിയില്‍നിന്നും 10 ദിവസത്തേക്ക് 15,000 ഘനഅടി വീതം തമിഴ്നാടിന് വിട്ടുകെടുക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം.
Discussion about this post