ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് അതൃപ്തി അറിയിച്ച് സുപ്രീം കോടതി. തമിഴ്‌നാടിനു ജലം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത കര്‍ണാടകത്തിന്റെ നടപടിയിലാണ് സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയത്.
പ്രശ്‌നവുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുണ്ടാവുന്നതിനെതിരെയും കോടതി നിലപാടറിയിച്ചു. ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്നു നിര്‍ദേശിച്ച കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ബാധ്യതകള്‍ ഉണ്‌ടെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
Discussion about this post