തൃശൂര്‍: സംസ്ഥാനത്തെ വ്യാപാരികളുടെ സംഘടനയായ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. തൃശൂര്‍ ജില്ലാ രജിസ്ട്രാറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ടി.നസുറുദ്ദീനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ്. നസുറുദ്ദീനും എതിര്‍ വിഭാഗമായ ഹസന്‍കോയ വിഭാഗവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ റദ്ദായിരിക്കുന്നത്.
Discussion about this post