ആറന്‍മുള: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളം ആവശ്യമില്ലെന്ന് രാജ്യസഭ എം.പി സുരേഷ് ഗോപി. കല്ലും മുളളും ചവിട്ടി മലകയറണമെന്നാണ് ആചാര ക്രമത്തില്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെ വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആകാശത്ത് പരവതാനി വിരിയ്‌ക്കേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി ആറന്‍മുളയില്‍ പറഞ്ഞു.
നേരത്തെ പമ്പാ സന്ദര്‍ശന വേളയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തിന് അനുകൂല നിലപാട് കൈക്കൊണ്ടത്. മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടനത്തിനായുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പമ്പയില്‍ നടന്ന ചര്‍ച്ചയിലാണ് പിണറായി വിജയന്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിമാനത്താവളം സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്.
Discussion about this post