മുംബൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈല്‍ നശീകരണ കപ്പലായ ‘മോര്‍മുഗാവോ’ മുംബൈയില്‍ നീറ്റിലിറക്കി. ലോകത്തെ മികച്ച യദ്ധോപകരണങ്ങളുമായികിടപിടിക്കുന്നതാണ് മോര്‍മുഗാവോയെന്ന് നാവികസേന അഡ്മിറല്‍ ചീഫ് സുനില്‍ ലന്‍ബ പറഞ്ഞു.
ഇന്ന് രാവിലെ 12 മണിയോടെ അഡ്മിറല്‍ ലന്‍ബയുടെ ഭാര്യ റീനയാണ് മോര്‍മുഗാവോ മിസൈല്‍ നശീകരണ കപ്പല്‍ അറബിക്കടലില്‍ ഇറക്കിയത്. മോര്‍മുഗാവോ പുറത്തിറക്കിയെങ്കിലും നാവികസേനയുടെ ഭാഗമാകാന്‍ രണ്ടു വര്‍ഷം കൂടി കാത്തിരിക്കണം. നാവികസേനയുടെ ഭാഗമാകുന്നതോടെ ഐ.എന്‍.എസ് മോര്‍മുഗാവോ എന്ന പേരിലായിരിക്കും.
Discussion about this post