പത്തനംതിട്ട: കേരളത്തിലെ ഏറ്റവും മൂല്യമുള്ള വള്ളംകളിയാണ് ആറന്മുളയിലേതെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ആറന്മുള ഉതൃട്ടാതി ജലമേളയുടെ ഭാഗമായി നടത്തിയ ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത വര്‍ഷത്തെ വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങും. 2017 ഏപ്രില്‍, മേയ് മാസത്തില്‍ തന്നെ പമ്പയാറ്റിലെ മണ്‍പുറ്റുകള്‍ നീക്കം ചെയ്യും. വള്ളംകളിക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇവിടെ നടക്കുന്നത് വെറും മത്സര വള്ളംകളിയല്ല. ഭക്തിയും വിശ്വാസവും വിനോദവും ഒരുപോലെ ചേര്‍ന്ന ഉദാത്തമായ വള്ളംകളിയാണ് ആറന്മുളയിലേത്. ജനങ്ങളുടെ ഉത്സവമായി ഐക്യത്തിന്റെ കാഹളമുയര്‍ത്തുന്ന മേളയായി ആറന്മുള ജലോത്സവം മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ.ജി ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. പള്ളിയോട സേവാസംഘത്തിന്റെ രാമപുരത്ത് വാര്യര്‍ അവാര്‍ഡ് കവി ശ്രീകുമാരന്‍ തമ്പിക്ക് ദേവസ്വംവൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കി.
മലയാള സാഹിത്യ രംഗത്തിന് അമൂല്യ സംഭാവന നല്‍കിയ മഹത്തായ വ്യക്തിത്വമാണ് ശ്രീകുമാരന്‍ തമ്പിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആറന്മുള വള്ളംകളിയുടെ ഗ്രാന്റ് അഞ്ച് ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതായി വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പള്ളിയോട സേവാസംഘം തയാറാക്കിയ സുവനീര്‍ എം.എല്‍.എ പ്രകാശനം ചെയ്തു. വഞ്ചിപ്പാട്ട് ആചാര്യന്‍ എം.ജെ സോമശേഖരന്‍ നായരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആദരിച്ചു. രാവിലെ 10.30ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഭദ്രദീപ ഘോഷയാത്ര നടന്നു.
ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പതാക ഉയര്‍ത്തി. എന്‍.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ മന്നം ട്രോഫി സമ്മാനിച്ചു. ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ രാജു ഏബ്രഹാം, കെ.കെ രാമചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ചിന്‍മയ മിഷന്‍ കേരള ചീഫ് സ്വാമി വിവിക്താനന്ദ സരസ്വതി, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, മുന്‍ എം.എല്‍.എമാരായ അഡ്വ. കെ.ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, പത്മകുമാര്‍, തദ്ദേസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്‍ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.പി സോമന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post