പത്തനംതിട്ട: ചിറ്റാറില്‍ യന്ത്ര ഊഞ്ഞാല്‍ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ.രാജു. അപകടത്തില്‍ ചിറ്റാര്‍ കുളത്തുങ്കല്‍ സജിബിന്ദു ദമ്പതികളുടെ മകള്‍ പ്രിയങ്ക, പ്രിയങ്കയുടെ സഹോദരന്‍ അലന്‍ കെ.സജിയും മരിച്ചിരുന്നു.
കുടുംബത്തിന് ആശ്വാസ സഹായം നല്‍കുന്നത് മന്ത്രിസഭാ യോഗം തീരുമാനിക്കും. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കും. കാര്‍ണിവല്‍ നടത്താന്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. സംഭവശേഷം ഒളിവില്‍ പോയ പ്രധാനപ്രതിയെ അറസ്റ്റു ചെയ്യുന്നതിനു നടപടിയുണ്ടാവും. ആഘോഷവുമായി ബന്ധപ്പെട്ട് കൃത്യവിലോപമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. കുടുംബത്തെ പരമാവധി ആശ്വസിപ്പിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവും. ദാരുണമായ സംഭവത്തില്‍ അനുശോചിക്കുന്നതായി മന്ത്രി പറഞ്ഞു.
Discussion about this post