പട്‌ന: അന്‍പത് യാത്രക്കാരുമായി ബസ് തടാകത്തിലേക്ക് മറിഞ്ഞു. ബിഹാറിലെ മധുബാനി ജില്ലയിലാണ് അപകടം നടന്നത്. മധുബാനിയില്‍ നിന്ന് സീതാമര്‍ഹിയിലേക്ക് പോയ ബസ് ബേനാപാത്തിയിലെ ബസാഖാ ചൗക്കിലാണ് അപകടത്തില്‍പ്പെട്ടത്. പട്‌നയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. യാത്രക്കാര്‍ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.












