കൊല്ലം: കരുനാഗപ്പള്ളിക്കു സമീപം മാരാരിതോട്ടത്ത് ട്രെയിന്‍ പാളം തെറ്റി. ഇന്നലെ രാത്രി 12 മണിയോടെയാണ് ട്രെയിന്‍ പാളം തെറ്റിയത്.തിരുനെല്‍വേലിയില്‍ നിന്ന് കോട്ടയത്തേക്ക് പൊട്ടാഷുമായി വരികയായിരുന്ന ഗുഡ്സ് ട്രെയിനാണ് പാളംതെറ്റിയത്. ആളപായമില്ല. ഒമ്പത് ബോഗികള്‍ പാളത്തില്‍ നിന്നും മറിഞ്ഞു. ഇതില്‍ നാലു വാഗണുകള്‍ പൂര്‍ണമായും മറിഞ്ഞനിലയിലാണ്.
അപകടത്തെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടെങ്കിലും പുലര്‍ച്ചെ നാലുമണിയോടെ ഒരുവശത്തുകൂടി ട്രെയിനുകള്‍ ഓടിത്തുടങ്ങി. 150 മീറ്ററോളം ഭാഗത്തെ പാളവും ഇലക്ട്രിക് ലൈനുകളും തകര്‍ന്ന നിലയിലാണ്.
ആപകടത്തെത്തുടര്‍ന്ന് കൊല്ലം-എറണാകുളം (ആലപ്പുഴ വഴി), കൊല്ലം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കൊല്ലം-എറണാകുളം, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം, കോട്ടയം-കൊല്ലം പാസഞ്ചര്‍, എറണാകുളം-കൊല്ലം, എറണാകുളം-കായംകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു എന്നി സര്‍വീസുകള്‍ റദ്ദാക്കി. കന്യാകുമാരി-മുംബൈ ട്രെയിന്‍ തിരുനെല്‍വേലി വഴി തിരിച്ചുവിട്ടു. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കൊല്ലം-എറണാകുളം എന്നിവ ഭാഗികമായി റദ്ദാക്കി.
Discussion about this post