മുംബൈ: പത്തു രൂപ നാണയങ്ങള്‍ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആര്‍ബിഐ. വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ച സന്ദേശത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉള്‍പ്പെടെ പലയിടത്തും കടകളില്‍ ഉള്‍പ്പെടെ 10 രൂപ നാണയങ്ങള്‍ സ്വീകരിക്കാതെ തിരിച്ചുനല്‍കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആര്‍ബിഐ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.
പത്ത് രൂപ നാണയങ്ങളുടെ വ്യാജന്‍ ഇറങ്ങിയിട്ടുണ്ടെന്നും ഈ നാണയങ്ങള്‍ സ്വീകരിക്കരുതെന്ന് ആര്‍ബിഐ അഭ്യര്‍ഥിച്ചതായിട്ടുമായിരുന്നു വ്യാജവാര്‍ത്ത പ്രചരിച്ചത്. കടയുടമകളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ഉള്‍പ്പെടെ വാട്‌സ്ആപ്പ് മെസേജിനെ തുടര്‍ന്ന് നാണയം സ്വീകരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ നാണയങ്ങള്‍ ഇപ്പോഴും പ്രചാരത്തിലുണ്ടെന്നും ഇവ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.
പത്ത് രൂപ നാണയങ്ങള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആര്‍ബിഐ ആലോചിച്ചിട്ടുപോലുമില്ലെന്ന് ആര്‍ബിഐ വക്താവ് ആല്‍പന കിലാവല
അറിയിച്ചു. രണ്ട് തരത്തിലുളള നാണയങ്ങള്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ടെന്നും ഇതില്‍ ഒരു തരത്തിലുളളവ സ്വീകരിക്കരുതെന്നുമായിരുന്നു വാട്‌സ്ആപ് സന്ദേശത്തിലെ ഉളളടക്കം.
Discussion about this post