ഉറി: നിയന്ത്രണരേഖയിലെ ഉറി, നൗഗാം സെക്ടറുകളില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. സൈന്യവും തീവ്രവാദികളും നടത്തിയ ഏറ്റുമുട്ടലില്‍ പത്തു തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു.
ഞായറാഴ്ച പുലര്‍ച്ചെ ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തു ജയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പ്രത്യാക്രമണത്തില്‍ സൈന്യം നാലു ഭീകരരെയും വധിച്ചു. ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തെ ഭീകരാക്രമണത്തിനു രണ്ടു ദിവസത്തിനുശേഷമാണ് തീവ്രവാദികള്‍ വീണ്ടും നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ജമ്മു കാഷ്മീരിലെ സ്ഥിതി വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍, ഉന്നത സൈനികോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post