ബെംഗളൂരു: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കേണ്ടെന്ന് കര്‍ണാടക നിയമസഭ പ്രമേയം പാസാക്കി. പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് എസ്.രവി അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേനയാണ് പാസാക്കിയത്.
ബെംഗളൂരു നഗരത്തിലേക്കും കാവേരി പരിസരത്തുള്ള ഗ്രാമങ്ങളിലേക്കും കുടിക്കാന്‍ ആവശ്യമായ വെള്ളമേ കാവേരി നദിയിലുള്ളൂ, ജലസേചനത്തിനായി വെള്ളമില്ല എന്നാണ് പ്രമേയത്തിലുള്ളത്.
തമിഴ്‌നാടിന് സെപ്തംബര്‍ 30 വരെ 6000 ക്യുസെക്‌സ് അടി വെള്ളം വിട്ടുകൊടുക്കണമെന്നായിരുന്നു സുപ്രീംകോടതി കര്‍ണാടകയോട് ആവശ്യപ്പെട്ടിരുന്നത്.
Discussion about this post