സിതാപുര്‍: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിതാപുരില്‍ നടത്തിയ റോഡ്‌ഷോയ്ക്കിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരിപ്പേറ്. തുറന്ന വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ അനൂപ് മിശ്ര എന്നയാള്‍ ചെരിപ്പ് വലിച്ചെറിയുകയായിരുന്നു. മിശ്രയെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു.
ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികക്ക് ആദരാഞ്ജലി അര്‍പ്പിക്കാതെ റാലി നടത്തിയതില്‍ പ്രതിഷേധിച്ചാണ് ചെരിപ്പെറിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞു.
Discussion about this post