ന്യൂഡല്‍ഹി : സിന്ധു നദീജലക്കരാര്‍ പുന: പരിശോധിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത നിലപാട് സ്വീകരിച്ചു . രക്തവും വെള്ളവും ഒരുമിച്ചൊഴുക്കാനാവില്ല എന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയതായി സൂചന. എന്നാല്‍ കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനം യോഗത്തിലുണ്ടായില്ല .
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവ്ബല്‍ , വിദേശകാര്യ സെക്രട്ടറീ എസ് ജയശങ്കര്‍ , ജലവിഭവ വകുപ്പ് സെക്രട്ടറി , പ്രധാനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കരാറുമായി ബന്ധപ്പെട്ട് നിയമവശം പഠിക്കാന്‍ പ്രത്യേക മന്ത്രിതലസമിതി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ഉറി ആക്രമണത്തോട് അനുബന്ധിച്ച് 1960 ലെ സിന്ധു നദീജലക്കരാര്‍ പുന: പരിശോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കരാര്‍ പ്രകാരം പഞ്ചാബിലെ നദികളായ ബിയാസ് , രവി , സത് ലജ് , എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യക്കും സിന്ധു , ചെനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്ഥാനുമായിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള നദികള്‍ തുടക്കത്തില്‍ ഇന്ത്യയിലൂടെയാണ് ഒഴുകുന്നതെന്നത് ഇന്ത്യക്ക് മേല്‍ക്കൈ നല്‍കുന്നു.
പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും 1960 സെപ്റ്റംബര്‍ 19 ലാണ് കരാറില്‍ ഒപ്പിട്ടത് . ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിലായിരുന്നു കരാര്‍.
Discussion about this post