തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം ശക്തമാകുന്നു. സര്‍ക്കാരുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരത്തെ കളിയാക്കി മുഖ്യമന്ത്രി കൂടി രംഗത്തുവന്നതോടെയാണ് സമരം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അക്രമമുണ്ടായി. പോലീസ് സമരക്കാരെ സമരപന്തലിനുള്ളില്‍ കടന്നു മര്‍ദ്ദിച്ചു. കണ്ണീര്‍വാതകവും പ്രയോഗിച്ചു. സമരപന്തലിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനും വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷിനും പരിക്കേറ്റു. ഇവരെ പന്തലില്‍ നിന്നും പിന്നീട് മാറ്റുകയായിരുന്നു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സമരപന്തലില്‍ എത്തി. നിരവധി കോണ്‍ഗ്രസ് നേതാക്കളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതോടെ തലസ്ഥാനത്തെ എംജി റോഡ് പൂര്‍ണമായും സ്തംഭിച്ചു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സംഘമാണ് തലസ്ഥാനത്തെ തെരുവുകളില്‍ നിരന്നിരിക്കുന്നത്. സ്വാശ്രയ ഫീസ് വര്‍ധനവിനെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം ഇന്ന് ഒന്‍പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Discussion about this post