കൊളംബോ: ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ശ്രീലങ്കയും പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് പിന്മാറി. സാര്‍ക്ക് അധ്യക്ഷ രാജ്യമായ നേപ്പാളിനെ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
ഇസ്ലാമാബാദില്‍ നവംബര്‍ ഒമ്പതിനാണ് സാര്‍ക്ക് രാജ്യങ്ങളുടെ 19-ാം ഉച്ചകോടി ചേരുന്നത്. ഉറി ആക്രണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ ഉച്ചകോടിയില്‍നിന്ന് നേരത്തെ പിന്മാറിയിരുന്നു
Discussion about this post