തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ പിന്നോട്ടില്ലെന്ന് യുഡിഎഫ് തീരുമാനം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കും. ഇതിന് മുന്നോടിയായി ബുധനാഴ്ച യുവജന സംഘടനകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ബുധനാഴ്ച നടത്താനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഒദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വാശ്രയ ഫീസ് വര്‍ധനവിന്റെ പേരിലുള്ള പിടിവാശിയില്‍ അയവുവരുത്തിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. എന്നാല്‍ അനുകൂല തീരുമാനമുണ്ടാകുന്നത് വരെ പ്രതിഷേധത്തിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാണമെന്ന് തന്നെയാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ സഹകരിക്കാനും യോഗം തീരുമാനിച്ചു.
വ്യാഴാഴ്ച നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ശേഷം വീണ്ടും യുഡിഎഫ് ഏകോപന സമിതി യോഗം ചേരും. ഈ യോഗത്തില്‍ വ്യാഴാഴ്ചയ്ക്ക് ശേഷമുള്ള സമര പരിപാടികള്‍ തീരുമാനിക്കും.
Discussion about this post