കോട്ടയം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെയും മകനുമെതിരായ ആരോപണങ്ങള്‍ യു.ഡി.എഫ്. സൃഷ്ടിക്കുന്ന പുകമറയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ വികസന മുന്നേറ്റയാത്രയുടെ ഭാഗമായി കോട്ടയത്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
വി.എസിനെതിരെ ആരോപണം ഉന്നയിച്ചാല്‍ കേരളത്തില്‍ അത് വില പോവില്ലെന്ന് കണ്ട പ്രതിപക്ഷം അദ്ദേഹത്തിന്റെ മകനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുന്നയിച്ച ചന്ദനമാഫിയക്ക് പിന്നില്‍ ലീഗുകാരാണെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷവും മുഖ്യമന്ത്രിക്കെതിരെ ഒരു ആരോപണവും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനായില്ല.
Discussion about this post