തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 117-ാം അവതാര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 25,26,27 തീയതികളില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന കോടി അര്‍ച്ചനാമഹായജ്ഞത്തിന്റെ സ്വാഗതസംഘരൂപീകരണം ഒക്ടോബര്‍ 11-ാം തീയതി വൈകുന്നേരം 3ന് ആശ്രമം ആഡിറ്റോറിയത്തില്‍ ചേരും. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സ്വാഗതസംഘരൂപീകരണയോഗം ഉദ്ഘാടനം ചെയ്യും.
Discussion about this post