
ആലുവ: ഭാരതീയ പട്ടികജന സമാജം (ബി.പി.ജെ.എസ്) ജില്ല മഹിള കണ്‍വെന്‍ഷന്‍ ആലുവയില്‍ സംസ്ഥാന സെക്രട്ടറി രാജു കുബ്ലാന്‍ ഉദ്ഘാടനം ചെയ്തു. മഹിള വിഭാഗം ജില്ല പ്രസിഡന്റ് വിനീത ദീപ്തി ലെനീഷ് അധ്യക്ഷത വഹിച്ചു. ട്രാന്‍സ്്വേയ്സ് ലോജിസ്റ്റിക് സി.ഇ.ഒ എസ്.എസ്. മേനോന്‍ യുവ പ്രതിഭ പുരസ്‌കാരം സമര്‍പ്പിച്ചു. എം.ജി. സുബിന്‍, അമൃത വിജയന്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ല സെക്രട്ടറി വിനീത സുരേഷ്, ഐ.ടി. പുരുഷന്‍, പി.കെ. മണി, നീതു അമല്‍ ദേവ്, ജിഷ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ സതി അങ്കമാലി ക്ലാസ് നയിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈജു കാവനത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം സുശീല ദേവി അധ്യക്ഷത വഹിച്ചു.
Discussion about this post