Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയും സൗകര്യങ്ങളും: ഒരുക്കങ്ങള്‍ അവലോകനം ചെയ്തു

by Punnyabhumi Desk
Oct 5, 2016, 04:10 pm IST
in കേരളം

ഇടുക്കി: ശബരിമല മണ്ഡലകാല മകരവിളക്കിനോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയും സൗകര്യങ്ങളും അയ്യപ്പന്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാന്‍ വണ്ടിപ്പെരിയാറില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗം തീരുമാനിച്ചു. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയില്‍ സ്വീകരിക്കേണ്ട ഒരുക്കങ്ങള്‍ സംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനും മുന്‍കാലങ്ങളിലുള്ള പോരായ്മകള്‍ പരിശോധിച്ച് ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.

മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടകരുടെ സുരക്ഷ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജ്ജ് പറഞ്ഞു. പരുന്തുംപാറ ഫുട്പാത്തില്‍ അഡീഷണല്‍ ബാരിക്കേഡുകള്‍ നിര്‍മ്മിക്കും. പുല്ലുമേട് പരിസരത്ത് കച്ചവട സ്ഥാപനങ്ങള്‍ അനുവദിക്കില്ല. പുല്ലുമേട് വഴി ശബരിമല സന്നിധാനത്തേക്ക് പോകുന്ന ഭക്തരുടെ ചിത്രങ്ങള്‍ എടുത്ത് സന്നിധാനത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് വാട്‌സ്ആപ്പ് വഴി അയയ്ക്കുന്നതിനും നടപടി സ്വീകരിക്കും. സത്രം മേഖലയില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ പരിശോധിക്കും. അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് വളവുകളില്‍ റിഫ്‌ളക്ടര്‍ ഗ്ലാസ് സ്ഥാപിക്കും. തീര്‍ത്ഥാടകര്‍ക്കുള്ള കുടിവെള്ള സ്രോതസുകള്‍ക്ക് പോലീസ് നിരീക്ഷണവും സുരക്ഷയും ഒരുക്കും. അന്നദാനം നടത്തുന്ന സേവകരുടെയും തൊഴിലാളികളുടെയും വിവരങ്ങളും പോലീസ് പരിശോധിക്കും.

പരമ്പരാഗത പാതകളിലും, പീരുമേട് താലൂക്ക് ആശുപത്രി, ബന്ധപ്പെട്ട പി.എച്ച്.സി, സി.എച്ച്.സികള്‍ എന്നിവ കേന്ദ്രീകരിച്ച് മെഡിക്കല്‍ സൗകര്യങ്ങളും മൊബൈല്‍ മെഡിക്കല്‍ സേവനങ്ങളും, ആംബുലന്‍സ് സൗകര്യങ്ങളും ഒരുക്കുമെന്ന് ഡി.എം.ഒ ഡോ. റ്റി.ആര്‍. രേഖ അറിയിച്ചു. മെഡിക്കല്‍ സേവന കേന്ദ്രങ്ങള്‍ സംബന്ധിച്ച അറിയിപ്പു ബോര്‍ഡുകള്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കാനും നടപടി സ്വീകരിക്കും.

വനം വകുപ്പ് പുല്ലുമേട്ടിലും പരിസര പ്രദേശങ്ങളിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. എലിഫന്റ് സ്‌ക്വാഡിന്റെ സേവനവും ഉണ്ടാകും. ജല അതോറിറ്റി കുടിവെള്ള വിതരണത്തിന് നടപടി സ്വീകരിക്കും. ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റിക്കാടുകള്‍ വെട്ടിമാറ്റുന്നതിനും നടപടി സ്വീകരിക്കുമെന്ന് പി.ഡബ്ല്യൂ.ഡി റോഡ്‌സ് വിഭാഗം അറിയിച്ചു.

സുരക്ഷിത ഗതാഗതത്തിനായി നാലു കേനന്ദ്രങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി നടപ്പിലാക്കും. കേടാകുന്ന വാഹനങ്ങള്‍ നന്നാക്കുന്നതിനായി ബ്രേക്ക്ഡൗണ്‍ യൂണിറ്റിന്റെ സേവനം ഉറപ്പുവരുത്തും. വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ആവശ്യമായ സര്‍വ്വീസുകള്‍ ക്രമീകരിക്കും.

മൊബൈല്‍ കണക്ടിവിറ്റിക്കായി പുല്ലുമേട്ടില്‍ ബി.എസ്.എന്‍.എല്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിക്കും. ഇതില്‍ ഇന്റര്‍നെറ്റ് സൗകര്യവുമുണ്ടാകും. സമീപത്തുള്ള മറ്റ് ടവറുകളിലും ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പുവരുത്തണണെന്ന് ബി.എസ്.എന്‍.എല്ലിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ വിവിധ വകുപ്പുകള്‍ ഏറ്റെടുത്ത കാര്യങ്ങള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് പറഞ്ഞു. വണ്ടിപ്പെരിയാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം മണ്ഡലകാലത്തിനു മുമ്പായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണം. മുക്കുഴി എരുമേലി വഴി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി.ബിനു ആവശ്യപ്പെട്ടു. കുമളിയില്‍ തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിന് രണ്ട് സ്ഥലവും ശുചീകരണത്തിനാവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് കുമളി പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജെയിംസ് പറഞ്ഞു.

എ.ആര്‍.ഡബ്ല്യൂ.എസ് കുടിവെള്ള പദ്ധതി എത്രയും വേഗം കമ്മീഷന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ഇതിലൂടെ തീര്‍ത്ഥാടകര്‍ക്ക് സുഗമമായ കുടിവെള്ളം ഉറപ്പുവരുത്താന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. പഞ്ചായത്ത് പരിധിയിലെ നാഷണല്‍ ഹൈവേ വിഭാഗത്തിലെ ഓടകള്‍ ശുചീകരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. കമ്പംമെട്ട് വഴി വരുന്ന തീര്‍ത്ഥാടകര്‍ക്ക് പാര്‍ക്കിംഗും ടോയ്‌ലറ്റ് സൗകര്യവും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്തുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ്  പറഞ്ഞു.

യോഗത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജേക്കബ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്. സുലേഖ, വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍, സബ് കലക്ടര്‍ എന്‍.റ്റി.എല്‍ റെഡ്ഡി, എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies