ആലുവ: തൊഴില്‍ മേഖലയിലും സാമൂഹ്യ ഇടപെടലിനും ഏറെ ഗുണകരമാകുന്ന ത്രി ക്യു വിദ്യാഭ്യാസവുമായി മാനസമിത്ര എജ്യു അക്കാദമിയുടെ പരിശീലന ക്‌ളാസ് ഒക്ടോബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെ തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സൈറ്റില്‍ നടക്കുമെന്ന് അക്കാദമി ചീഫ് എം.എ. ജിഷ അറിയിച്ചു. വിനോദ് കുമാര്‍, എം.എ. ജിഷ, ശ്രീജ ശിവശങ്കരന്‍, ബിനോയി കണ്ണോത്ത്, ടി.എ. സജീവ്, രാജേഷ് പണിക്കര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്‌ളാസെടുക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9895055911 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Discussion about this post