അഹമ്മദാബാദ്: കച്ചിനു സമീപത്തെ കടലിടുക്കില്‍ നിന്ന് ബി.എസ്.എഫ് പട്രോളിങ്ങിനിടെ പാക് ബോട്ട് കണ്ടെത്തി. ബോട്ടില്‍ ഒമ്പത് പാകിസ്താനികളുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായിട്ടില്ല. പോര്‍ബന്തര്‍ തീരത്തിലെ 100 നോട്ടിക്കല്‍ മൈല്‍ അപ്പുറത്ത് നിന്നാണ് ബോട്ട് കണ്ടെത്തിയത്.












