തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടുപിടിക്കുന്നതിനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറ നിരീക്ഷണ സംവിധാനം വഴി ലഭിച്ച നോട്ടീസുകളിന്മേല്‍ പിഴ ഒടുക്കാത്തവര്‍ നവംബര്‍ 30 ന് മുമ്പ് പിഴ ഒടുക്കി തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന് വകുപ്പ് അറിയിച്ചു. അല്ലാത്തപക്ഷം ഇവര്‍ക്ക് ലൈസന്‍സ് റദ്ദാക്കല്‍/പ്രോസിക്യൂഷന്‍ എന്നിവയടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരും. ആ വിവരം ലൈസന്‍സില്‍ രേഖപ്പെടുത്തുകയും ചെയ്യും.
ഒന്നിലധികം നോട്ടിസ് നല്‍കിയിട്ടും പിഴ അടക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. www.mvd.kerala.gov.in വെബ്‌സൈറ്റിലെ fine remittance Camera Surveillance System എന്ന ലിങ്ക് വഴി ക്യാമറാ നിരീക്ഷണ സംവിധാനം വഴി നല്‍കിയിട്ടുള്ള നോട്ടീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാം. ഈ ലിങ്ക് വഴി ഇട്രഷറി സംവിധാനത്തിലൂടെ നടപ്പാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സൗകര്യം മുഖേനയോ വകുപ്പിലെ ഏതെങ്കിലും ഓഫീസില്‍ നേരിട്ടോ പിഴ ഒടുക്കാം. ഈ വര്‍ഷം ജൂലൈ വരെ 6390 ലൈസന്‍സുകള്‍ താത്കാലികമായി റദ്ദാക്കിയതായും വകുപ്പ് അറിയിച്ചു
Discussion about this post