കൊച്ചി: സ്വാശ്രയ പ്രശ്നത്തില്‍ യുവമോര്‍ച്ച കൊച്ചിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മാര്‍ച്ച് നേതാക്കള്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ താലൂക്ക് ഓഫീസിന് മുന്നില്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ മറിച്ചിട്ടു. മൂന്ന് തവണ ബാരിക്കേഡ് മറിച്ചിട്ട് താലൂക്ക് ഓഫീസ് വളപ്പില്‍ കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതിരുന്നതോടെ പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു.
ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഹാരാജാസ് കോളജിന് മുന്നില്‍ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് വീണ്ടും പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു.
Discussion about this post