ശ്രീനഗര്‍ : ഹന്ദ് വാരയില്‍ സൈനിക ക്യാമ്പിനു നേരേ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വന്‍ ആയുധശേഖരവുമായെത്തി ഭീകരര്‍ സൈനിക പോസ്റ്റിന് നേരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മൂന്ന് ഭീകരരും പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് സൈന്യം വ്യക്തമാക്കി.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയിലാണ്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ രാവിലെ അഞ്ച് മണിയോടെയാണ് രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് വെടിയുതിര്‍ത്തു. തുടര്‍ന്ന് മൂന്ന് ഭീകരരേയും സൈന്യം വധിക്കുകയായിരുന്നു. സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ നിഴല്‍ യുദ്ധം വീണ്ടും ശക്തമാക്കിയതിന്റെ സൂചനയാണിതെന്ന് സൈന്യം കരുതുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ ഏറ്റവും നാശം നേരിട്ടത് ലഷ്‌കര്‍ ഇ തോയ്ബയ്ക്കായതുകൊണ്ട് കൂടുതല്‍ ഭീകരാക്രമണങ്ങള്‍ സൈന്യത്തിന് നേരിടേണ്ടിവരുമെന്നാണ് സൂചന.
Discussion about this post